Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : London Flight

സാ​ങ്കേ​തി​ക ത​ക​രാ​ർ; ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

ബം​ഗ​ളൂ​രു: ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വെ​ർ​ജി​ൻ അ​റ്റ്ലാ​ന്‍റി​ക് വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്  ബം​ഗ​ളൂ​രു​വി​ൽ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. 270 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യെ​ന്നും ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

പ​റ​ന്നു​യ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്  അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര​യ്ക്കാ​യി ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വെ​ർ​ജി​ൻ അ​റ്റ്ലാ​ന്‍റി​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up